About Me

പത്തായം The canvas, where islah students shapes and shares their arts and writing skills.. Stand to support us.... with thanks.. ihsaniuac@gmail.com

ഇന്ത്യക്കൊരു കത്ത്..

സുഹൃത്തേ.....
വിശാലമായ പള്ളിക്കാടിന്റെ-
ഹൃദയ ഭാഗത്തെ ഖബറില്,
നീ മറമാടപ്പെട്ടിട്ട് ഇന്നേക്ക് ഒരു വറ്ഷവും
അല്പ്പവും കഴിഞ്ഞു.
നിന്റെ ഖബറിനു മുകളില് മുളച്ച ആ-
വേരുണങ്ങിയ മരം എന്നെ കാണുംപോള്
പുഞ്ചിരിക്കാറില്ല,
എന്റെ ജീവിതത്തിനും അഭിപ്രായങ്ങള്ക്കും
ഭോജ്യങ്ങള്ക്കും മുന്നില് അത് പല്ലിളിക്കാറുണ്ട്,
അതിന്റെചില്ലകള് പടറ്ന്ന്,
മറ്റു കുടീരങ്ങളെ വരെ കയ്യടക്കുന്നുണ്ട്.
എന്നാല് അതിന്റെ വേരുകളുണങ്ങിയതാണ്.
എന്നിട്ടും, ഈ പള്ളിക്കാട്ടിലേക്ക്
എവിടെ നിന്നോ തുംബികള് പറന്നുവരുന്നുണ്ട്.
തുംബികള് ആത്മാക്കളാണ്,വീണ്ടും ആത്മാക്കളാവും,
എന്നാല് നിന്റെ ഖബറിനു മുകളില്-
പന്തലിച്ചൊരു പട്ടം ആകാശം തൊട്ടിരിക്കുന്നു.
ഇന്ത്യ(നീ) ഹിന്ദ്യയായി ഭരിക്കപ്പെടുംപോള്,
മനം നൊന്ത്,
ആ പട്ടം പ്രാറ്ത്ഥിക്കുംപോള് പോലും
ദൈവമതിന്റെ വള്ളിപ്പടറ്പ്പുകളിലൂടെ-
ഇറങ്ങിയോടുന്നത് കാണുന്നുണ്ട്,
അപ്പഴും ആ വേരുണങ്ങിയ മരം തടയുന്നുണ്ട്,
നിസ്സഹായനായ പട്ടം പരമാവധി ശ്രമിച്ചിട്ടും
ആ വേരുണങ്ങിയ മരം തടയുന്നുണ്ട്,
പിന്നെയും ദൈവത്തെയും ഞങ്ങളെയും
ആ വേരുണങ്ങിയ മരം തടയുന്നുണ്ട്,
സുഹൃത്തെ....
എന്നാല് നിന്റെയുള്ളില്-
എനിക്കുമൊരു ഖബറൊരുക്കുക.
കാരണം ആ വേരുണങ്ങിയ മരം തടയുന്നുണ്ട്,
വിലപേശലുകള്ക്കു മുന്നില്-
വയറു നിറയുന്ന കീശകളു മാത്രമാണ്.
താല്പര്യപ്പെടുന്നതെങ്കില്
എന്നെ നിന്റെയുള്ളില് ജീവനോടെ മറമാടുക.
നീ ഇന്ത്യയായി തന്നെ ജീവിക്കട്ടെ,
വേരുകള് ഉണരട്ടെ......
            

           സൽമാൻ.കൂട്ടാലുങ്ങൽ


ഇന്ത്യക്കൊരു കത്ത്.. ഇന്ത്യക്കൊരു  കത്ത്.. Reviewed by Unknown on 21:23 Rating: 5

No comments:

Powered by Blogger.