മലബാർ കലാപം ചവച്ചുതുപ്പിയ സമുദായം. പതിനായിരക്കണക്കായ മുസ്ലിം പുരുഷന്മാർ കൊല്ലപ്പെട്ടു. പതിനായിരക്കണക്കായ വിധവകളും അനാഥരും ബാക്കിയായി, ദാരിദ്ര്യത്തിൻറെ തീച്ചൂളയിൽ വീണ സമുദായം. ഈ കലങ്ങിയ അന്തരീക്ഷത്തിൽ പ്രവർത്തനം കൊണ്ട് വിജയം വരിച്ച മഹാനാണ് പാങ്ങിൻ അഹമദ് കുട്ടി മുസ്ലിയാർ.
തികഞ്ഞ പണ്ഡിതൻ, മുഫ്തി, പ്രാസംഗികൻ, കവി, സാഹിത്യകാരൻ, ഗ്രന്ഥകാരൻ. സംഘടകൻ തുടങ്ങി സൽഗുണങ്ങളുടെയും ഉടമയായിരുന്നു അദ്ദേഹം. സുന്നത്ത് ജമാഅത്തിൻറെ വളർച്ചക്ക് പാങ്ങിൽ ഉസ്താദ് അർപ്പിച്ച സേവനം അവിസ്മരണീയമാണ്.
പുത്തനാശയക്കാർ കേരളത്തിലേക്ക് കടന്ന് വന്നപ്പോൾ അവരെ പ്രതിരോധിക്കാൻ കേരളത്തിലെ പണ്ഡിതന്മാർ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രൂപികരിച്ചു. അതിൻറെ പ്രധാന ശിൽപി പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ലിയാരായിരുന്നു. സമസ്ത രൂപീകരണ പ്രസിഡണ്ട് സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെട്ടുവെങ്കിലും സാദാത്തീങ്ങളെ പരിഗണിച്ച് വരക്കൽ മുല്ലക്കോയതങ്ങളെ പ്രസിഡണ്ടാക്കി പിൻമാറുകയായിരുന്നു. കേരളത്തിലുടനീളം സമസ്ത പ്രചരിപ്പിക്കുന്നതിലും സുന്നി ആദർശങ്ങൾ പ്രചരിപ്പിക്കുന്നതിലും പാങ്ങിൽ ഉസ്താദ് ത്യാഗപീർണമായ പ്രവർത്തനങ്ങളാണ് ചെയ്തത്.
ഹി.1305ൽ പാങ്ങിൽ പുത്തൻപീടിയേക്കൽ വീട്ടിലാണ് അഹമദ് മുസ്ലിയാർ ജനിച്ചത്. പ്രമുഖ സ്വഹാബിയായ മുഹമ്മദ് ബിൻ മാലിക് ബിൻ ഹബീബിൽ അൻസാരിയുടെ സന്താനപരംബരയിലാണ് പാങ്ങിൽ ഉസ്താദിൻനെ ജനനം. മാലിക് ബിൻ ഹബീബിൻനെ കുടുംബം ചാലിയത്ത് നിന്ന് തിരൂരങ്ങാടിയിലേക്ക് കുടിയേറിപ്പാർത്തു. തിരൂരങ്ങാടിയിലെ വലിയാകത്തൊടിയിലാണ് വന്നത്. പിൽക്കാലത്ത് വലിയാക്കത്തൊടി തറവാട്ടുകാരനായി അറിയപ്പെട്ടു.
അഹമദ് ബിൻ നൂറുദ്ദീൻ മൌലവി ബിൻ നൂറിദ്ദീൻ ബിൻ തരീൻ ബിൻ ഖാജാ മുഹമ്മദുൽ ഖാരി(കമ്മുമുല്ല) ബിൻ മുഹമ്മദുൽ ഖാരി(മമ്മുമുല്ല) ഇതാണ് പിതൃപരംബര.
തൻറെ പിതാമഹൻ കമ്മുമുല്ല തിരൂരങ്ങാടിയിൽനിന്നും മംബുറം തറമ്മൽ എന്ന സ്ഥലത്തേക്കും പിന്നെ പാങ്ങിലേക്കും മാറിതാമസിച്ചു. പാങ്ങിൽ ആറാംകോട്ട് എന്ന സ്ഥലത്താണ് താമസമാക്കിയത്. മുഹമ്മദുൽ ബുഖാരിയുടെ പൌത്രനായ നൂറുദ്ദീൻ എന്നവർ പാങ്ങിൽ പുതിയവീട്ടിൽ താമസിച്ചു. പുത്തൻപീടിയേക്കൽ(എ.പി) എന്ന വിലാസത്തിലാണ് പാങ്ങിൽ ഉസ്താദ് അറിയപ്പെട്ടത്. പഴേടത്ത് വകോട്ടിൽ പോക്കുഹാജിയുടെ പുത്രി തിത്തുവാണ് മാതാവ്.
പണ്ഡിതന്മാരുടെയും സൂഫിവര്യൻമാരുടെയും കുടുംബമാണ് അഹമദ്കുട്ടി മുസ്ലിയാരുടേത്. 1305ൽ നൂറുദ്ദീൻ എന്നവരുടെ പുത്രനായി പാങ്ങിൽ ജനിച്ചു. ഏഴാം വയസ്സിൽ ഖുർആൻ പ
ഠനം പൂർത്തിയാക്കി പതിനാലാം വയസ്സുവരെ പാങ്ങിൽതന്നെ പഠനം നടത്തി. പിന്നീട് പ്രമുഖ പണ്ഡിതൻമാരായ അലിയ്യുത്തൂരി(വഫാത്ത്1334) കരിപനക്കൽ അഹമദ് മുസ്ലിയാർ(വഫാത്ത്1358) തുടങ്ങിയ മഹാ പണ്ഡിതന്മാരിൽനിന്ന് വിജ്ഞാനം കരസ്ഥമാക്കി. ഉപരിപഠനാർത്ഥം വെല്ലൂർ ബാഖിയാത്തിൽ പോയ മഹാനവർകൾക്ക് അവിടെനിന്നും പല പ്രമുഖരായ പണ്ഡിതരിൽനിന്നും വിജ്ഞാനം കരസ്ഥമാക്കാൻ സാധിച്ചു. ബാഖിയാത്തിൻറെ സ്ഥാപകനായ ശാഹ് അബ്ദുൽവഹാബ് ഹസ്റത്, ഹസ്റത് അബ്ദുൽ ഖാദിർ ശാഹ്ബാദിഷാ, അബ്ദുൽ ജബ്ബാർ ഹസ്റത് തുടങ്ങിയവരാണ് ബാഖിയാത്തിലെ പ്രധാന ഉസ്താദുമാർ. മുഹമ്മദ് ഹുസൈൻഖാൻ, അബ്ദുൽ റഹീം ഹസ്റത് തുടങ്ങി മഹാപ്രതിഭകളുടെ ശിഷ്യത്വം വെല്ലൂർ ലതീഫിയ്യ കോളേജിൽ നിന്നും കരസ്ഥമാക്കി. 1915ലാണ് ബാഖിയാത്തിൽ നിന്നും ബിരുദമെടുത്തത്. പഠനശേഷം സ്വന്തംനാട്ടിൽതന്നെ ദർസ് ആരംഭിച്ചു. മണ്ണാർക്കാട് മഅ്ദനുൽ ഉലൂം, പടന്ന,താനൂർ വലിയകുളങ്ങര പള്ളി തുടങ്ങിയ സ്ഥലങ്ങളിലും അദ്ദേഹം ദർസ് നടത്തിയിട്ടുണ്ട്.
താനൂർ വലിയകൂളങ്ങര പള്ളിയിൽ ദർസാരംഭിച്ച മഹാനവർകൾ ദർസ് ഒരു ഉന്നതമതകലാലയമാക്കാനുള്ള പ്രവർത്തനങ്ങളാരംഭിച്ചു. വെല്ലൂർ ബാഖിയാത്തിന് സമാനമായ ഒരു ബിരുദം നൽകുന്ന സ്ഥാപനം തുടങ്ങലായിരുന്നു മഹാനവർകളുടെ ലക്ഷ്യം. വലിയകുളങ്ങര പള്ളിയിൽ വെച്ച് ഇസ്വലാഹുൽ ഉലൂം അറബിക് കോളേജ് എന്ന പേരിൽ ഒരു സ്ഥാപനം ആരംഭിച്ചു. സ്ഥാപനത്തിൻറെ പ്രിൻസിപ്പാളും മാനേജറും പാങ്ങിൽ ഉസ്താദ് തന്നെയായിരുന്നു. 200ൽ പരം വിദ്യാർത്ഥികൾ സ്ഥാപനത്തിൽ പഠനം നടത്തിയിരുന്നു.
ഇസ്ലാമിക ലോകത്തിന് മലയാളക്കര നൽകിയ ഒരു മഹാപ്രതിഭകൂടിയായ പാങ്ങിൽ ഉസ്താദ് സാഹിത്യത്തിലും കവിതയിലും തൻറേതായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒരു ഉജ്ജ്വലവാഗ്മിയായിരുന്ന മഹാനവർകളുടെ പ്രസംഗങ്ങൾ എതിരാളികളെ നിർവീര്യമാക്കുന്നതായിരുന്നു. മലബാർ കലാപവുമായി ബന്ധപ്പെട്ട് മഹാനവർകൾ മലപ്പുറം കുന്നുമ്മൽ നടത്തിയ പ്രസംഗം പ്രസിദ്ധമാണ്. ഉച്ചഭാഷിണിയില്ലാതെതന്നെ ആയിരങ്ങൾക്ക് കേൾക്കാവുന്ന കരുത്ത് ആ ശബ്ദത്തിനുണ്ടായിരുന്നു. ഉത്തമമായ ഒരു തൂലികയുടെ ഉടമയായ പാങ്ങിൽ ഉസ്താദാണ് ആദ്യമായി പത്രപ്രവർത്തനരംഗത്തിറങ്ങിയ സുന്നി പണ്ഡിതൻ. സമസ്തയുടെ ഔദ്യേഗിക പത്രമായി സ്വന്തം പത്രാധിപത്വത്തിൽ അൽ-ബയാൻ മാസിക പ്രസിദ്ധീകരിച്ച് കൊണ്ട് പ്രസിദ്ധീകരണരംഗത്തേക്ക് കടന്ന് വന്നു. ബഹുഭാഷാ പണ്ഡിതനായ അദ്ദേഹത്തിൻറെ ഗ്രന്ഥങ്ങൾ സുപ്രസിദ്ധമാണ്. പാകപ്പുറം കൊറ്റോത്ത് വീട്ടിൽ സൈതാലിഹാജിയുടെ പുത്രി ഖദീജയായിരുന്നു പത്നി. പ്രസിദ്ധപണ്ഡിതനായ ബാപ്പുമുസ്ലിയാർ എന്ന മുഹമ്മദ് ബാഖവി ഇവരിൽ ജനിച്ച പുത്രനാണ്. പിന്നീട് വല്ലപ്പുഴ ബീരാൻകുട്ടി മുസ്ലിയാരുടെ പുത്രി ഫതിമയെ വിവാഹം ചെയ്തു. ഇവരിൽ നിന്നും നാല് സന്താനങ്ങളുണ്ടായി. പിന്നീട് പൊന്നാനിയിൽ നിന്നും ഒരു വിവാഹം ചെയ്തു.
അരിപ്ര മുഹമ്മദ് മുസ്ലിയാർ, പള്ളിപ്പുറം അബ്ദുൽഖാദിർ മുസ്ലിയാർ, തൂതക്കൽ മുഹമ്മദ് മുസ്ലിയാർ, അലനെല്ലൂർ കുഞ്ഞലവി മുസ്ലിയാർ, കാപ്പ്കുളപ്പറംബ് കുട്ടിഹസ്സൻ ബാഖവി, ഇരിംപാലശ്ശേരി കുഞ്ഞഹമ്മദ് മുസ്ലിയാർ തുടങ്ങിയ അനേകം പണ്ഡിതന്മാർ അദ്ദേഹത്തിൻറെ ശിഷ്യന്മാരാണ്. ഹിജ്റ 1365 ദുൽഹജ്ജ് 25ന് മഹാനവർകൾ ഇഹലോകവാസം വെടിഞ്ഞു. പാങ്ങിൽ ജുമാമസ്ജിദിന് സമീപമായി അന്ത്യവിശ്രമം കൊള്ളുന്നു.
സുപ്രധാനമായ ചില ഗ്രന്ഥങ്ങൾ:
البيان الشافي في علم العروض والقواني, المنهل الروي في مناقب السيد أحمد البدوي,
إزالة الخرافات, إزاحمة الهمسة,
تنقيح المنطقي في شرح تصريح المنطق, تحفة الأحباب,
إبراز المهمل,
نظم علاقات المجاز المرسل,
مواهب الجليل,
النفحات الجليلة,
تاج الوسائل,
الفيض المنجي,
تحفة الربيعة,
القصيدة القطبية في مدح غوث البرية,
الفيض المديد في التوسل بآل عبد ديه,
قصيدة التهاني,
تنبيه الغفول,
تنبيه الأنام,
القول السديد,
القول المنطق,
حاشية على مقدمة تحفة المحتاج لإبن حجر,
شرح قصيدة جمر مكتوفي,

പാങ്ങിൽ അഹമ്മദ് കുട്ടിമുസ്ലിയാർ: ഇസ്ലാഹിൻറെ ശിൽപ്പി
Reviewed by Unknown
on
05:49
Rating:
No comments: