പുരുഷ സമൂഹത്തിന്റെ ദേഹവിചാര,
വികാരങ്ങളെ അടിച്ചേല്‍പ്പിക്കപ്പെടുന്ന ഒരു യന്ത്രം,
അല്ലെങ്കില്‍ അവന്റെ ഇച്ഛകള്‍ക്കു വഴിപ്പെടുന്ന ഒരു ജീവി,
എന്ന തരത്തില്‍ പോലും സ്ത്രീയെ കുറിച്ച് ആസന്ന കാലചര്‍ച്ചകള്‍
ചര്‍വ്വിത ചര്‍വ്വണം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ സ്ത്രീ സമൂഹത്തിന്റെ അവകാശധ്വംസനത്തിനെതിരെ
എന്ത് ചര്‍ച്ച ചെയ്യുകയാണെങ്കിലും സാധാരണ ഇസ്ലാമിന്റെ ഉറപ്പുള്ള സുവര്‍ണ്ണ താളുകള്‍ക്ക്
കോട്ടം തട്ടിക്കലാണ് പതിവ്. എല്ലാവരും സ്ത്രീ അവകാശധ്വംസനത്തെ ഇസ്ലാമിന്റെ പിരഡിയില്‍
കെട്ടിവെക്കും. വാസ്തവ വഴിയേ ചിന്തിക്കുമ്പോള്‍ ഒരവകാശവും ലഭിക്കാതെ ഏത് നെറികെട്ട
പ്രവര്‍ത്തനത്തിനും നിര്‍ബന്ധപൂര്‍വ്വം കൂട്ട് നില്‍ക്കേണ്ടിയിരുന്ന ഏത് വികാരസ്വഭാവത്തിനും
വഴിപ്പെടേണ്ടിയിരുന്ന, ഒരു അവകാശവുമില്ലാതെ റോമന്‍, ഗ്രീക്ക്
തുടങ്ങിയ മാനുഷീകത്വത്തെ തിരിച്ചറിയാത്ത സംസാകാരമുറകള്‍ക്ക് വിധേയരാവേണ്ടിയിരുന്ന സ്ത്രീ
സമൂഹത്തിന് സ്വാതന്ത്ര്യത്തിന്റെയും അവകാശത്തിന്റെയും വെളിച്ചക്കീര്‍ സമ്മാനിച്ചത്
പരിശുദ്ധ ഇസ്ലാമായിരുന്നു.
സ്ത്രീ ജനിച്ചാല്‍ അതൊരു മോശമായി കണക്കാക്കിയിരുന്ന
അറേബ്യന്‍ ജനങ്ങള്‍ക്ക് നിങ്ങള്‍ പെണ്‍കുട്ടികളെ കുഴിച്ച് മൂടരുത് എന്നും പട്ടിണി ഭയന്ന്
നിങ്ങള്‍ കുട്ടികളെ കൊല്ലരുത് എന്നും ഓതികൊടുക്കാന്‍ ലോകത്തിന് ഇസ്ലാമിനെ ആശ്രയിക്കേണ്ടിവന്നു.
തുടര്‍ന്നുള്ള വിശ്വവിമോചകന്‍ പ്രവാചകന്‍(സ) തങ്ങളുടെ '
പെണ്‍കുട്ടികള്‍ നിങ്ങളെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കും'
തുടര്‍ന്ന് പോലോത്ത പ്രഖ്യാപനങ്ങളാണ് സ്ത്രീ സ്വാതന്ത്ര്യത്തിന്
ഏറ്റവും കൂടുതല്‍ തണല്‍ നല്‍കിയത്. എന്നാല്‍ സ്ത്രീക്ക് ഇത്രയും സ്വാതന്ത്ര്യവും അവകാശവും
നല്‍കിയ ഇസ്ലാമിനെതിരെ പിന്നെ എന്തിനാണ് മുസ്ലിം വിരോധികള്‍ വാക്കേറ് നടത്തുന്നത്,
എന്നതിനെക്കുറിച്ചും ഇസ്ലാമിന്റെ സ്ത്രീ വീക്ഷണത്തെക്കുറിച്ചും
ഇവിടെക്കുറിക്കാം.
സ്ത്രീ സമൂഹത്തിന്
ഹിജാബ് കല്‍പ്പിച്ചതാണ് ഇസ്ലാമിനെതിരെയുള്ള ഈ വികണ്ഡ വാദത്തിന് ഇവര്‍ക്ക് പ്രേരണയോകുന്നത്
എങ്കില്‍ ഈ തീരുമാനത്തെയും ഇസ്ലാം ശാസ്ത്രശാഖയെ ഹൃത്തടത്തോട് ചേര്‍ന്ന് പിടിക്കുന്നുണ്ട്.
സൂര്യനില്‍ നിന്ന് ലഭിക്കുന്ന വിറ്റാമിന്‍ ഉ സ്ത്രീക്ക് ആവിശ്യമില്ല. അത്‌കൊണ്ട് തന്നെ
വിറ്റാമിന്‍ ഉ സ്ത്രീയിലേക്ക് പ്രവേശിക്കുമ്പോള്‍ രോഗം ഉണ്ടാവുന്നു. ശരീര ഭാഗങ്ങള്‍
തുറസ്സായാല്‍ വിറ്റാമിന്‍ ഉ അവളില്‍ പ്രവേശിക്കുമെന്നുള്ളതുകൊണ്ടും,
അത് നിമിത്തം രോഗം ഉണ്ടാവുന്നത് കൊണ്ടും സ്ത്രീ സമൂഹത്തിന് പര്‍ദ്ദ,
ഹിജാബ് ഇസ്ലാം കല്‍പിച്ചു. സമീപചര്‍ച്ചയെന്നോണം സ്ത്രീയുടെ രാഷ്ട്രീയ
രംഗപ്രവേശനത്തിന് ഇസ്ലാം തടയിടുന്നുവെന്നണ് ഇസ്ലാമിക വിരോധികള്‍ പ്രചരിപ്പിക്കുന്നതെങ്കില്‍, ഇത്തരം ആളുകള്‍
ഉള്‍കൊള്ളുന്നതിന് വേണ്ടി സ്വല്‍പ്പം ചരിത്ര സങ്കല്‍പ്പങ്ങള്‍ ഇവിടെ നിരത്താം:
1 സ്ത്രീക്ക് ബുദ്ധിയും മതവും കുറവാണ് എന്നത് എല്ലാവരും
അംഗീകരിക്കപ്പെട്ട ഒരു വസ്തുതയാണ്. ബുദ്ധിപരമായി കുറവ് വന്നതിനാല്‍ ഇവളുടെമേല്‍ അധികമാളുകളും
കൈയ്യേറ്റം നടത്താനും ഇവളെ ചൂഷണത്തിനിരയാക്കാനും സാധ്യതയുണ്ട്. ഇങ്ങനെയിരിക്കെ പിന്നെയെങ്ങനെയാണ്
ഭരണം സന്തുഷ്ടി പ്രാപിക്കുക?
2 അധികവും സ്ത്രീ ഭരണത്തില്‍ വന്നത് അവളുടെ കഴിവ്
കൊണ്ടോ, പ്രാപ്തികൊണ്ടോ അല്ല, മറിച്ച് അവളുടെ
സ്ഥാനമേല്‍ക്കലിന് പിന്നില്‍ എന്നും അവളുടെ ഭര്‍ത്താവിന്റെയോ പിതാവിന്റെയോ കൈയ്യൊപ്പ്
ചാര്‍ത്തലുണ്ടാവും. ആദ്യ വനിതാ പ്രധാനമന്ത്രിയായ സിരിമാവോ ബന്താരനായരിടേത് ഒരു ഉദാഹരണം
മാത്രം.
3 സ്ത്രീ ഒരു തീരുമാനമെടുത്താല്‍ അവള്‍ മറ്റാരുടെയും
പ്രകോപന പ്രലോഭനങ്ങള്‍ കൊണ്ട് പിന്മാറുന്ന ഒരു ശക്തിയില്ലാത്ത അബലയാണ്. മണിപ്പൂരില്‍
എ.എഫ്.എസ്.പി.എക്കെതിരെ പതിനാറ് വര്‍ഷം സമരം നടത്തിയ ഈറോം ശര്‍മിള അവളുടെ കാമുകന്റെ
ആവിശ്യാര്‍ത്ഥം സമരം പിന്‍വലിച്ചു. ഇത് ഒരുദാഹരണം മാത്രം.
4 സ്ത്രീ ചെറിയ ഹൃദയത്തിന്റെ ഉടമയാണ് എന്നതിനാല്‍
തന്നെ അവള്‍ സമ്മര്‍ദ്ദം കൊണ്ട് മനുഷ്യത്വത്തെ തിരിച്ചറിയാത്ത,
തന്റെ ഹഭാഗത്തിന് പോലും തിരിച്ചടിയേല്‍ക്കുന്ന തീരുമാനങ്ങള്‍
പുറപ്പെടീച്ചേക്കാം. ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥയും,
ദില്‍മെ റൂസഫിന്റെ അഴിമതിയും ഇവയില്‍ ചിലത് മാത്രം. ഇവകള്‍ ചില
സാധ്യത സാങ്കല്‍പ്പികതകള്‍ മാത്രം.
'മുത്വലാഖ്' സംബന്ധിയാണ്
ഇസ്ലാമിനെതിരെ ഈ പുളിച്ച വാക്കുകള്‍ ഇസ്ലാമിക വിരോധികള്‍ തുപ്പുന്നത് എങ്കില്‍ '
അള്ളാഹുവിന് അവന്‍ അനുവദനീയമാക്കിയ കാര്യങ്ങളില്‍ ഏറ്റവും ദേശ്യമുള്ളത്
വിവാഹമോചനം ആണ്' എന്ന് അവര്‍ ഓര്‍ക്കട്ടെ.
മാത്രമല്ല, 'ഒരു ഭാര്യ ഭര്‍ത്താവിനോട്
എതിര്പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവളെ ആദ്യമായി ഉപദേശിക്കാനും,
പിന്നീട് ശയനാസ്ഥനങ്ങളില്‍ വെടിയാനും,
എന്നിട്ടും അവള്‍ വ്യതിചലിച്ചില്ലെങ്കില്‍ അവളുടെ മുഖത്തിടക്കാനും
അതിനും അവള്‍ വഴങ്ങുന്നല്ലായെങ്കില്‍ അവളെ വിവാഹമോചനം നടത്തുക'
എന്ന ഇസ്ലാമിന്റെ ഇത്രയും മനുഷ്യത്വപരമായ ഈ വ്യധിയാനം ഇവര്‍
ഒന്ന് കാണുകയും ചിന്തിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതില്‍ നിന്നും ഗ്രഹിക്കേണ്ടത് ഇസ്ലാം
ത്വലാഖിന് പിന്തുണ നല്‍കുന്നുണ്ട് എന്നല്ല, മറിച്ച് ഒരാള്‍
തന്റെ ഭാര്യയുമായി ജീവിതം തള്ളിനീക്കാന്‍ കഴിയുന്നില്ലായെങ്കില്‍ അനുവദനീയമായ ഒരു പ്രക്രിയയാണ്
ത്വലാഖ്. ഇതിനെ ആളുകള്‍ ചൂഷണം ചെയ്യുന്നുണ്ട് എന്നതിനാല്‍ ത്വലാഖിനെ ഒഴിവാക്കുകയല്ല
ചെയ്യേണ്ടത്, മറിച്ച് ചൂഷണത്തിനെതിരെ
ബോധവത്ക്കരണം നടത്തുകയാണ് വേണ്ടത്.
പുറമെ സ്ത്രീകളുടെ
പുറത്തുകൂടിയുള്ള കറങ്ങല്‍ അവള്‍ക്കു തന്നെയാണ് ഉപദ്രവം ചെയ്യുന്നത്,
തീര്‍ത്തും
ഇസ്‌ലാം സ്ത്രീത്വത്തെ എതിര്‍ക്കുന്നില്ല എന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
ഇതാവട്ടെ ഈ വനിതാ ദിന സന്ദേശം
സ്വാദിഖ് താനൂര്‍
ഇസ്ലാം സ്ത്രീത്വത്തിനെതിരെയോ?
Reviewed by Unknown
on
07:40
Rating:

No comments: