About Me

പത്തായം The canvas, where islah students shapes and shares their arts and writing skills.. Stand to support us.... with thanks.. ihsaniuac@gmail.com

യാ അള്ളാഹ്..........

യാ അള്ളാഹ്........
ഈ ഘനാന്ധകാരത്തിൽ
തുള വീണ പാഴ് വഞ്ചിയായ്
ഞാനകലെ.....
ഭ്രാന്തമായ മാദക സൌന്ദര്യം
തൂകിയലകടലായ്
നീയകലെ...........
ഹിജ്റിക്കുന്ന ഓർമ്മകളിൽ
തുഴയെറിഞ്ഞ് തുഴയെറിഞ്ഞ്
പാപി ഞാൻ............
ഇനി,
വാഗക്കുന്നിൻ മുകളിൽ കയറി
 നീയാണ്, നിൻ പ്രണയമാണ്
സത്യമെന്ന് ഞാനുറക്കെ
വിളിച്ചുപറയും
നിൻ മനം കുളിർക്കുന്ന
പ്രണയാഗ്നിയിൽ
ഞാനറിയാതെയലിയും
അപ്പോഴവരെന്നെ
കല്ലെറിയും ഭ്രാന്തനെന്ന്
കൂകിവിളിക്കും
തിമിർത്ത് പെയ്യുന്ന
പെരുമഴക്കാലത്തിലേക്ക്
രക്തം കിനിയും ശരീരവുമായ്
നിന്നെയും വിളിച്ച്
ഞാനിറങ്ങിയോടും

                               സൈദാബിദ് പട്ടാംബി





യാ അള്ളാഹ്.......... യാ അള്ളാഹ്.......... Reviewed by Unknown on 03:38 Rating: 5

4 comments:

  1. കലക്കി ഇനിയും പ്രതീക്ഷിക്കുന്നു............

    ReplyDelete
  2. കലക്കി machaneeeeeeeeeeeeeeeeeeeeeeee

    ReplyDelete
  3. kavithakal jeevithangle iniyuminiyum vaajalamaakkatte

    ReplyDelete
  4. ഉശാാാാാാാർ നല്ല വരികള്

    ReplyDelete

Powered by Blogger.