About Me

പത്തായം The canvas, where islah students shapes and shares their arts and writing skills.. Stand to support us.... with thanks.. ihsaniuac@gmail.com

പിടകോഴി ക്കൂവുന്നു


നിലാവ് കാർമേഖത്തിന്
വഴിമാറി,
വിലക്കപ്പെട്ടവന്റെ തേര്
ഭൂമിയിലേക്ക് തിരിഞ്ഞു,
പിശാച് ത്തട്ടിയതും
പ്രകൃതി മാറി
 മാലാഖ കളുടെ ചിറക് വീണു
അപ്പത്തിന്റെ യും വീഞ്ഞിന്റെയും
രുച്ചിയറ്റു
കൂട്ടിൽ പിടകോഴി
കണ്ണ് തുറന്നു,
നീല ബാധിച്ച കണ്ണു കളോടെ
പൂവൻ കുടഞ്ഞെണ്ണീററു
കോഴി കുഞ്ഞിന്റെ വെളള കറുത്തു
ദൈവം തന്നെ പിശാചായത്
കണ്ട് മാലാഖകണ്ണ് തളളി
പെട്ടൊന്ന് പിടകോഴിക്ക്
പൂവ് മുളച്ച് പുലിംഗം ബാധിച്ചു
അവനലറി ക്കൂവി
ദിക്കുകളത് തട്ടിചിതറി
ബലിത്തറയിൽ പൂവന്റെ
ചോര പടർന്നു
മേഘങ്ങളുടെ തടവിൽ നിന്ന
നിലാവ് പുറത്ത് ചാടി
മാലാഖകൾക്ക് ചിറക് മുളച്ചു

അവകൾ സ്വർഗത്തിലേക്ക് ഒഴുകി



                                        ശറഫുദ്ദീൻ

                  Secondary fourth year student                     
പിടകോഴി ക്കൂവുന്നു പിടകോഴി ക്കൂവുന്നു Reviewed by Unknown on 20:31 Rating: 5

1 comment:

Powered by Blogger.