നാല്‍ ചുവരുകള്‍ക്കുള്ളില്‍
സര്‍ഗശേഷിയും വിദ്യാര്‍ത്ഥികളുടെ നൈസര്‍ഗിക കഴിവുകളും പരിരോഷിപ്പിച്ച് വരും വരും തലമുറകളുടെ
നാനാതുറകളില്‍ നേതപാടവം അലങ്കരിക്കുന്നതിന് വേണ്ടിയാവണം കാരണവന്മാര്‍ പണ്ട് കാമ്പസ്
അകത്തളത്തില്‍ രാഷ്ട്രബോധവും പ്രതികരണ ശേഷിയും വാര്‍ത്തെടുക്കുന്ന ഒരു സ്തുത്യര്‍ഹ
പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ടാവുക. എന്നാല്‍, തെരുവുഗുണ്ടകള്‍
പോലും ലജ്ജിച്ച് തലതാഴ്ത്തുന്ന ഒരുതരം സാംസ്‌കാരിക ശൂന്യതയും ധാര്‍മ്മിക മൂല്ല്യച്യുതിയും
വിജ്ഞാനവാഹകര്‍ക്കൊപ്പം ഒഴിയാബാധയായ് കൂടിയപ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി പ്പോയി
എന്നപോലെ അധഃപതനത്തിന്റെ അഗാധ ഗര്‍ത്തങ്ങളിലേക്കാണ് ക്യാമ്പസ് രാഷ്ട്രീയത്തിന്റെ നീക്കുപോക്കുകള്‍.
തരം തിരിച്ച് രാഷ്ട്രീയ പേരുകളുണ്ടാക്കി കൊള്ളയും കൊള്ളിവെപ്പും കൈമുതലാക്കി അക്രമ
പ്രവണതകളില്‍ അഭിരമിക്കുന്ന സമ്പന്ന രാഷ്ട്രീയ പൈതൃകത്തിന് അപമാനത്തിന്റെയും ജീര്‍ണ്ണതയുടെയും
ശരമുനകളെയ്തു വിടുന്ന നെറികെട്ട രാഷ്ട്രീയനേതാക്കളുടെ വൃത്തിക്കെട്ട പ്രത്യയശാസ്ത്രങ്ങള്‍
ജനമനസ്സുകളില്‍ അടിച്ചേല്‍പ്പിക്കാന്‍ അവര്‍ കണ്ടെത്തിയ കൂലിതല്ലുകാരായി വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങള്‍
മാറിയെന്ന് സംശയിക്കുന്നതില്‍ തെറ്റൊന്നുമില്ല.
ഈയടുത്ത് ദക്ഷിണകേരളത്തിലെ വൈജ്ഞാനിക നവോത്ഥാനത്തിന്
ചുക്കാന്‍ പിടിച്ചു എന്നവകാശപ്പെടുന്ന അവിടുത്തെ പഴയ ആര്‍ട്‌സ് കോളേജ് ഓണാഘോഷത്തിന്റെ
ഭാഗമായി അഴിഞ്ഞാടിയ എസ്. എഫ്. ഐ വിദ്യാര്‍ത്ഥികള്‍ ചെകുത്താന്‍ എന്ന് ബോര്‍ഡെഴുതിയ
വാഹനത്തില്‍ കാമ്പസില്‍ കാട്ടികൂട്ടിയ പേക്കൂത്തുകള്‍ക്കു പകരമായി ഒരു വിദ്യാര്‍ത്ഥിക്ക്
തന്റെ ജീവന്‍ തന്നെ നഷ്ടമായി സമാധാനമാഗ്രഹിക്കുന്ന കേരള മനസാക്ഷിയെ തെല്ലൊന്നുമല്ല
ഇത് വേദനിപ്പിച്ചത്. ജനശ്രദ്ദ പിടിച്ചുപറ്റാന്‍ മാധ്യമങ്ങള്‍ അല്‍പ്പനാള്‍ ശബ്ദിച്ചുവെന്നല്ലാതെ
വേണ്ട നടപടിയെടുക്കാന്‍ അവരെകൊണ്ടായില്ല എന്നതാണ് സത്യം.
നാഫിഅ് ആക്കോട്
കാമ്പസ് രാഷ്ട്രീയം
Reviewed by Unknown
on
21:04
Rating:

No comments: