'ദൈവത്തിൽ വിശ്വസിച്ചു
തുടങ്ങിയാൽ പിന്നെ ചോദ്യങ്ങളല്ലാം അവസാനിക്കുന്നു,എല്ലാം ദൈവം സൃഷ്ടിച്ചു എന്ന് തീർച്ചപ്പെടുത്തുകയും
പുസ്തകങ്ങളെല്ലാം അടച്ചു വെക്കുകയും ചെയ്യാം'ഒരുപ്രമുഖ ശാസ്ത്രബിരുധാരിയും എഴുത്തുകാരനുമായവ്യക്തിയുടെ
വാക്കുകളാണിവ.
ശാസ്ത്രീയ വശങ്ങളിൽ അവഗാഹം നേടി പുതിയ കണ്ടെത്തലുകളിലേക്ക് വെളിച്ചം
വീശണമെങ്കിൽ മതവിശ്വാസികൾ നിന്നും അകന്നു നിൽക്കണമത്രെ. മത വിശ്വാസം മനുഷ്യലെ ചിന്തിക്കുന്നതിനെ
തൊട്ട് തടയുന്നു എന്നു സാരം. ഈ സങ്കൽപ്പത്തിൻറെ അമിത സ്വാധീനം മൂലമാണ് മുസ്ലിംങ്ങളടങ്ങുന്ന
മത വിശ്വാസികൾ ശാസ്ത്രീയ മേഘലകളിൽ നിന്നും അകന്നു നിൽക്കുന്നത്. ശാസ്ത്രത്തിന് വലിയ
സംഭാവനകൾ നൽകിയ വിരലിലെണ്ണാവുന്ന അൽപ്പം ചില പ്രതിഭകളെക്കുറിച്ച് മാത്രം വിശകലനം ചെയ്യുന്നത്
നിരർത്ഥകമായ ഈ വാദത്തിൻറെ പൊയ്മുഖങ്ങളാവും തുറന്നു തരിക.
പാശ്ചാത്യർ ശാസ്ത്രലോകത്ത് പച്ചപിടിക്കുന്നതിൻറെയും
വർഷങ്ങൾ മുന്പ് മുസ്ലിം പ്രതിഭകളായിരുന്നു ഈ മേഘലകളിൽ തിളങ്ങി വിളങ്ങിയിരുന്നത്. അബ്ബാസിയ്യ
ഭരണകാലത്ത് ശാസ്ത്രീയ വിഷയങ്ങളിൽ മുസ്ലിംകൾ കൈവരിച്ച നേട്ടങ്ങൾ പർവ്വതസമാനമാണ്. പല
യൂറോപ്യൻ ശാസ്ത്രജ്ഞരും മറ്റു മുസ്ലിം ശാസ്ത്രജ്ഞരുടെ ആശയങ്ങൾ കടമെടുത്താണ് പുതിയ കണ്ടുപിടുത്തങ്ങൾ
നടത്തിയത് എന്നത് തള്ളിക്കളയാനാവാത്ത വസ്തുതയാണ്. പാശ്ചാത്യശാസ്ത്രത്തിന് പ്രകാശത്തെക്കുറിച്ചുള്ള
ബാലപാഠങ്ങൾ പകർന്നു നൽകിയത് ഇബ്നു ഹൈസം (Al-Hazen) എന്ന മുസ്ലിം ശാസ്ത്രജ്ഞൻറെ കിതാബുൽ
മനാസിർ (Book of optics) എന്ന ഗ്രന്ഥമായിരുന്നു. അദ്ധേഹം ഒരു
തികഞ്ഞ മതവിശ്വാസിയുമായിരുന്നു.
![]() |
Ibn Hytham |
പത്താം നൂറ്റാണ്ടിൽ തന്നെ പിൻഹോൾ ക്യാമറയും
മനുഷ്യനേതൃത്തിൻറെ കൃത്യമായ രൂപകൽപ്പനയും അദ്ദേഹം തെറ്റില്ലാതെ അവതരിപ്പിച്ചു. പ്രകാശത്തെക്കുറിച്ച്
അതുല്ല്യമായ വിവരങ്ങൾ നൽകിയ ഇബ്നു ഹൈസം പ്രകാശ ശാസ്ത്രത്തിൻറെ പിതാവായി (Father of optics) അറിയപ്പെടുന്നു.
![]() |
Book of optics |
ശാസ്ത്രലോകത്തേക്ക് യൂറോപ്പിൻറെ കടന്നുവരവ് ഏറെ ശ്രദ്ധിക്കപ്പെടുന്നതിനു മുന്പ്
രസതന്ത്രത്തിന് (Chemistry) അമൂല്ല്യമായ സംഭാവനകൾ നൽകിയ പ്രമുഖ
മുസ്ലിം ശാസ്ത്രജ്ഞനാണ് ജാബിർ ബിൻ ഹയ്യാൻ (AL-GABER 721-815) 8ാം നൂറ്റാണ്ടിൽ രസതന്ത്രമെന്ന പഠന മേഘല തന്നെ ആരും ഏറെ ചിന്തിക്കാതിരുന്നിടത്തേക്കാണ്
നൈട്രിക്ക് ആസിഡ്, ഹൈഡ്രോക്ക്ലോറിക്ക് ആസിഡ്, സിഡ്രിക്ക്, ടാർടാറിക്ക് പോലുള്ള ഇന്നും
തനതു രൂപത്തിൽ നിലനിൽക്കുന്ന ആസിഡുകളെ അദ്ദേഹം കുറ്റമറ്റ രൂപത്തിൽ അവതരിപ്പിച്ചത്.
രാജദ്രാവകം (Royal water) എന്നറിയപ്പെടുന്ന അക്വാറീജിയ അദ്ദേഹത്തിൻറെ
സംഭാവന തന്നെ സ്വർണ്ണം ലയിക്കുന്ന ഏക ലായനിയാണ് അക്വാറീജിയ. സ്ഫടിക നിർമ്മാണം (Cristallation),
സ്വേദനം (Distillation) തുടങ്ങിയ പരീക്ഷണ രീകികൾ
ആദ്യമായി അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു. ആധുനിക ശാസ്ത്രം ഇന്നും ഈ രണ്ടു മാർഗങ്ങളെ
അതേപടി അനുകരിക്കുന്നു വെന്നത് ഈ കണ്ടെത്തലുകൾക്ക് മാറ്റു കൂട്ടുന്നു. 1300 വർഷങ്ങൾക്ക്
മുന്പേ അത്ഭുതകരമായ അണ്ടുപിടുത്ത്ങ്ങൾ നടത്തിയ ഈ ഇറാനിയൻ പ്രതിഭ രസതന്ത്രത്തിൻറെ പിതാവായും
അറിയപ്പെടുന്നുണ്ട്.
![]() |
Musa Al Khawarizmi |
ആദ്യവിമാനം പറത്തിയെന്ന് ഇന്നും അംഘീകരിക്കപ്പെടുന്ന
അബ്ബാസ് ബ്നു ഫിർനാസെന്ന മുസ്ലിം സയൻറിസ്റ്റായിരുന്നു പിന്നീട് കല്ലിൽ നിന്നും സ്്ഫടികം
വേർത്തിരിക്കുന്ന പ്രക്രിയ കണ്ടുപിടിച്ചത്.
പക്ഷെ, ഈ ശാസ്ത്രപ്രതിഭകൾ ശാസ്ത്രചരിത്രത്തിൽ
വേണ്ടവിധം പരിഗണിക്കപ്പെടാത്തത് അഹന്തക്ക് കളമേൽക്കുമോ എന്ന് ഭയക്കുന്ന യൂറോപ്പ്യൻ
കുബുദ്ധികളുടെ ദുഷ്ടലാക്കിൻറെ പരിണിത ഫലമാണെന്നത് പരസ്യമായ (അതീവ) രഹസ്യമാണ്.
മോഡേൺ എഞ്ചിനീയറിങ്ങിൻറെ പിതാവായി ഗണിക്കപ്പെടുന്ന
അൽ-ജസാരി( 1136-1206) ലോകത്തെ ആദ്യ സർവകലാശാലയുടെ ശിൽപ്പി ഫാതിമ ഫിഹ്രി (ടുണീഷ്യയിലെ
ഖുറവിയ്യീൻ യൂണിവഴ്സിറ്റിയെന്ന പദവിയിലുള്ളത്), ഏറ്റവും വലിയ മെഡിക്കൽ എൻസൈക്ലോപീഡിയയുടെ
രജയിതാവും സൾഫ്യൂരിക് ആസിഡ്, സ്മാൾപോക്സ്, ചിക്കൻ പോക്സ് തുടങ്ങിയവക്ക് പ്രതിമരുന്ന്
കണ്ടുപിടിക്കുകയും ചെയ്ത സകരിയ്യ അൽ റാസി(RAZES 864-930) ശാസ്ത്രത്തിൻറെ സർവ്വ മേഖലകളിലും
കഴിവു തെളിയിച്ച അബൂനാസർ അൽ ഫാറാബി(AL-PHARABIUS 870-950) തുടങ്ങി
മുസ്ലിം ശാസ്ത്രജ്ഞരുടെ പട്ടിക വളരെ വലുതാണ്.
![]() |
Jabir Bin Hayyan |
അൽ
ബത്ത്വാനി, അൽ- ഫർഗാനി, അൽ സൂഫി, അൽ സഹ്റാവി, അൽബുകാസിസ്(AL-BUCASIS), മർവാ ബിൻ സുഹർ, അൽ ഇദ്രീസി, ഇബനു റുഷ്ദ്, ഇബ്നു ബതൂത്ത, ഇബ്നു സീന, ജലാലുദ്ധീൻ
റൂമി, അൽ ബിറൂനി, അൽ ഗസ്സാലി, മൂസ അൽ ഖവാരിസ്മി തുടങ്ങി ഈ പട്ടിക എത്രയും വലിച്ചു നീട്ടാവുന്നതാണ്.
പക്ഷെ മേൽ ഉദ്ദരിക്കപ്പെട്ടവരിൽ ഒരാൾ പോലും യുക്തിവാദിയോ നിരീശ്വര വാദത്തെ പിന്തുണക്കുന്നവരോ
ആയിരുന്നില്ല എന്നതാണ് വാസ്തവം. പലരും ശാസ്ത്രീയ വിജ്ഞാനത്തിലുപരി മതപരമായ വിജ്ഞാനീയത്തിൽ
അദ്വിതീയരുമായിരുന്നു എന്നത് മതവിദ്യ ശാസ്ത്രപഠനത്തിനോ ഗവേഷണത്തിനോ തടസ്സമല്ല എന്നത്
സവിസ്തരം ഉദ്ഘോഷിക്കുന്നു.
പ്രപഞ്ചത്തിൻറെ കേന്ദ്രബിന്ദു ഭൂമിയാണെന്ന്
ഗവേഷണം ചെയ്ത ടോളമി പിന്നീട് ഗലീലിയോയുടെ ടെലിസ്കോപ്പിലൂടെ തിരുത്തപ്പെട്ടു. അതേ സമയം
ഒരു വർഷം 365 ദിവസവും 5 മണിക്കൂറും 46 മിനുട്ടും 24 സെക്കൻറ്റുമാണെന്ന് കൃത്യമായി സൈദ്ധാന്തിച്ച
അബൂ അബ്ദില്ല അൽ ബത്ത്വാനി(AL-BATEGINIUS 868-925) ഇന്നേവരെ തിരുത്തപ്പെട്ടിട്ടുമില്ല.
ഈ രണ്ട് സംഭവങ്ങൾ അനവധി ഉദാഹരണങ്ങളിൽ ഒന്നു മാത്രം.
ഇത്തരം വാദങ്ങൾക്ക് കഴന്പില്ല എന്ന് സ്ഥിരീകരിക്കുകയാണ്
ഈ കുറിപ്പിൻറെ വിവക്ഷ ഈ വാദങ്ങൾ കേട്ട് ശാസ്ത്രത്തോട് വിമുഖത കാണിക്കുന്ന മുസ്ലിം സഹോദരങ്ങൾ
ശാസ്ത്രത്തിൻറെ അത്ഭുത ലോകത്തേക്ക് തിരിഞ്ഞു നടക്കണമെന്നുണർത്തുന്നു.
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
എന്ന് അടിക്കടി ഉദ്ഘോഷിക്കുന്ന പരിശുദ്ധ ഗ്രന്ഥമാണ് ഖുർആൻ. ചിന്തിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന
ഖുർആൻ ചിന്തിക്കാത്ത വരെ ആക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾ ഖുർആനെക്കുറിച്ച്
ചിന്തിക്കുന്നില്ലേ, അതോ നിങ്ങളുടെ ഹൃദയങ്ങൾക്കുമേൽ താഴിട്ടിരിക്കുന്നുവോ,(വി.ഖു).
ഇത്തരത്തിൽ ചിന്തക്കുപരമ ആശയ സംഹിതയെ വഹിക്കുന്നവരാണു നാം മുസ്ലിംകൾ. ശാസ്ത്ര മേഘലയിൽ
നമുക്ക് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
-ഉനൈസ് പള്ളിക്കൽ-
മതം ശാസ്ത്രത്തിന് തടസ്സമോ....... ?
Reviewed by Unknown
on
18:52
Rating:

good article keep it up
ReplyDeletegood article keep it up
ReplyDeleteGOOOOD DON'T LET IT DOWN...........
ReplyDeleteThanks, well said :)
ReplyDelete