ഓർമ്മ മങ്ങിയ തലച്ചോറിനുള്ളിലേക്ക്...
മഞ്ഞ വെയിൽ മരിച്ചിറങ്ങുന്നു...
കൺകോണിലെ ഇരുണ്ട യുഗങ്ങൾ..
പ്രജ്ഞ നശിച്ച് മിഴിച്ച് നിൽക്കുന്നു.
അകലെയേതോ ചൂരൽകാട്ടിൽ
വളഞ്ഞൊടിഞ്ഞ്, എല്ല ചതഞ്ഞ്
ആത്മാവ് തിരഞ്ഞ്...
ഒച്ചയായി ഓരിയിടുന്നു..
സ്വയം പഴിച്ചില്ല.. ശകാരിച്ചുമില്ല
ദീനം പിടിച്ചാലും അഴകുണ്ടെനിക്ക്
കാലം വസൂരിക്കല തീർത്തെങ്കിലും
ആത്മാവിന് മധുരപ്പതിനേഴാണ്...
തൊലിപ്പുറങ്ങളിൽ എട്ടുകാലി വല തീർത്തെങ്കിലും
ഉൾജീവനിൽ ഞാൻ യുവാവാണ്..
കൺഠമിടറി തകര കൊട്ടിയാലും
ഉള്ളിലാരോ മുദ്രാവാക്യം മുഴക്കുന്നു.
ശരീരം പ്രതികൂലമാണെങ്കിലും
കാറ്റും കോളുമുള്ള കടൽപരപ്പിൽ
യൌവനം തേടി, നഷ്ടസ്വപ്നങ്ങൾ പേറി
ജീവിതം തീർത്ത ചൂരൽ നൌകയിൽ
ആത്മ സഞ്ചാരത്തിലാണ്....
ശരീരം തേടി.... ജീവിതം പേറി......
ഒരാത്മ സഞ്ചാരം.....
ഫെബിൻ ശമ്മാസ്
theyyalaunais@gmail.com
ചൂരൽ നൌകയിലൊരു ആത്മ സഞ്ചാരം
Reviewed by Unknown
on
05:25
Rating:
No comments: