മനോഹരമായ
മന്ദസ്മിതം തൂകി,
കൈകോർത്തുവച്ച് നടന്നത്,
കപടമായ സ്നേഹത്തിൻറെ
മുഖം മറക്കാനായിരുന്നു.
കുഞ്ഞുനാളിലെ നിഷ്കളങ്കമായ
ഭാവങ്ങൾ,
കൌമാരത്തിൻറെയോ,
യൌവ്വനത്തിൻറെയോ
നിഷ്ഠൂര ചെയ്തികളെ
ഫലിപ്പിക്കാനാണെന്നാരറിഞ്ഞു..........
കൂടെ നടക്കവെ അവളുടെ
കാലുകളിടറിയത്,
വിരഹത്തിൻറെ തീപ്പൊരി
വിതറാനായിരിക്കുമോ.............
ശുദ്ധമായ സംസ്കാരം
ഉരുളയാക്കി നീട്ടിയ കരങ്ങളിൽ,
തിരിഞ്ഞു കൊത്താൻ മാത്രം
സംസ്കാരം അവനെ ശൂന്യനാക്കി.
സൽമാൻ.ചെള്ളിക്കാട്
വഞ്ചന
Reviewed by Unknown
on
07:30
Rating:
No comments: