പിറന്നു വീഴുന്നതിന് മുന്പ്
ഒരു മാലാഘ എന്നോട് ചോദിച്ചു
നിനക്ക് ആരായി ജനിക്കണം...
ഞാൻ ആലോചന തുടങ്ങി
ഒരു മരമായാലോ....
ഭൂമിയിലെ മണ്ണൂറ്റി ചോര കുടിച്ച്
വളരാമെങ്കിലും, മനുഷ്യൻറെ കയ്യിലെ
മഴുവിൻറെ ചൂടോർത്തപ്പോൾ
വേണ്ടെന്നു വെച്ചു.
ഒരു മനുഷ്യനായാലോ....
ജീവിത സങ്കീർണ്ണതകളുടെ
വിഴുപ്പു ഭാണ്ഡങ്ങൾ ചുമക്കാമെങ്കിലും
പരസ്പരം കൊന്ന് തിന്നുന്ന
വർഗമാണെന്നറിഞ്ഞപ്പോൾ
അതും വേണ്ടെന്ന് വെച്ചു.
ഉത്തരം കിട്ടാത്ത വിഷമം കണ്ട
മാലാഘ തന്നെ ഒരഭിപ്രായം പറഞ്ഞു....
നിനക്ക് ദൈവമായി ജനിച്ചുകൂടേ.....
ഉടനെ മാനാഘയുടെ തോളിൽ തട്ടി
അഭിനന്ദിച്ച് ഞാനാ അപ്ലിക്കേഷൻ
ഒപ്പിട്ടു കൊടുത്തു.
അങ്ങനെ ഞാനൊരു പോത്തായി ജനിച്ചു.....
ആ പോത്ത് പറഞ്ഞതു കേട്ട്
ഞാൻ പോലും ചിരിച്ചു പോയി
മനുഷ്യനാവാത്തത് എത്ര നന്നായി
പോത്തിൻറെ നിശ്വസം
ഉയർന്ന് കേൾക്കാമായിരുന്നു
സൺ ഓഫ് മേജർ
പോത്ത് ഓതിയ വേദം
Reviewed by Unknown
on
07:30
Rating:
No comments: