കാലമേറെ ആ അപ്പൂപ്പൻ മരത്തിൻറെ
ശിഖരത്തലപ്പുകളിൽ,
സ്നേഹത്തോടെ ആലിംഗന ബദ്ധരായി
അള്ളിപ്പിടിച്ചു നിന്നിരുന്ന,
ആ ഇലകളെ
വൈകിവന്നൊരു വേനൽകാറ്റിൽ
ആ മരം ചവിട്ടിപ്പുറത്താക്കി.
മുഷിഞ്ഞുചുളിഞ്ഞ പഴയ ഇലകളെയല്ല,
വികാരങ്ങളില്ലാത്ത,ഹൃദയമില്ലാത്ത
പച്ച തുന്നിയ പുതിയ ഇലകളെയാണത്രേ...
ആ മരത്തിന്നിഷ്ടം.
ഇരട്ടത്താപ്പ് ചൂടിയ കാലത്തിൻറെ
ചവിട്ടു നാടകത്തിൽ
വിരഹത്തിൻറെ ചോര നനഞ്ഞ്,
വേർപ്പാടിൻറെ കൈപ്പു കിനിഞ്ഞ്,
ദുഖം വിരിഞ്ഞ മൌനം കരഞ്ഞ്,
ചുളിഞ്ഞു തുടങ്ങിയ വൈകൃതം പേറി,
ഏതോ ഒരില ആ മരത്തിനു താഴെ-
കിടക്കുന്നുണ്ടായിരുന്നു.
അടിച്ചിറങ്ങിയ കാറ്റിൻറെ
ചിറകടിയൊച്ച കേട്ടിട്ടാവണം
ആ ഇല ഉറക്കെ ചിരിച്ചു......
ഹ.....ഹ.....ഹ.....
എം.എ.മേജർ
മരം ഒരു വരം
Reviewed by Unknown
on
07:30
Rating:
No comments: