ചിതാധൂമങ്ങൾ അലിഞ്ഞ് പടർന്നാണ്
മേഘ്ങ്ങൾക്ക് വയറു വീർക്കുന്നത്
പുണ്യാത്മാക്കൾ ഇളം തുളളികളായി
വീണ്ടും അവതരിക്കും ഒരോ ആത്മാവും പെയ്തറിയുന്നത്
അവനവരുടെ നാടുമുറ്റമാണ്
പറബുകളാണ്
വിയർപ്പുകളാണ്
എല്ലാം കണ്ട് നിറഞ്ഞ്
വീണ്ടുമവർ അനന്തതയിലേക്ക്
ഈ യാമങ്ങളിൽ
ആത്മാവിന്റെ മുനബിൽ നിന്നും
നരകത്തിലേക്കു തെന്നുകയാവും
ദുരാത്മാക്കൾ-
അവരുടെ ആറ്ത്തട്ടഹാസം
നാമതിനെ ഇടിയെന്ന് വിളിക്കുന്നു.
പാപചൂടേറ്റ് പൊട്ടിത്തെറിക്കുന്ന അവരുടെ
തലോടുകളത്രേ മിന്നലുകള്
ശറഫുദ്ദീൻ
Secondary fourth year student
മഴയ്ക്കപ്പുറം
Reviewed by Unknown
on
08:00
Rating:
No comments: