ഹൃദയത്തിൽ വസന്തം വരച്ച
വയൽ പച്ചക്കു മീതെ
എങ്ങുനിന്നോ കാലം തെറ്റി വന്ന
വേനൽ കാറ്റിൻറെ താണ്ഡവം
കണ്ണുനീർപ്പാടുകൾ വരച്ചിരുന്നു.....
അതിന് താഴെയെവിടെയോ
വിരഹത്തിൻറെ ഉഗ്രതാപത്താൽ
എരിഞ്ഞൊടു്ങ്ങിയ ആത്മാക്കളുടെ
കുരിശു വരച്ച പെട്ടിയിൽ നിന്നും
കുന്തിരിക്കം മണക്കുന്ന
ചരമ സംഗീതം ഒലിച്ചിറങ്ങുന്നുണ്ട്......
കാതങ്ങൾക്കപ്പുറം
സ്വപ്നങ്ങളുടെ കുളിക്കടവിൽ
ചോരയിൽ കുതിർന്ന
പ്രണയ തുണ്ടുകൾ
ഇനി നാഥനെ തേടിയലയും
സ്വസ്തി..............സ്വസ്തി..............
എം.എ.മേജർ
സ്വസ്തി
Reviewed by Unknown
on
07:30
Rating:
No comments: